KSDLIVENEWS

Real news for everyone

16-ാം തീയതി ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനംചെയ്ത് കര്‍ഷകസംഘടനകള്‍

SHARE THIS ON

ന്യൂഡല്‍ഹി: വെള്ളിയാഴ്ച രാജ്യവ്യാപകമായി ‘ഗ്രാമീണ്‍ ഭാരത് ബന്ദി’ന് ആഹ്വാനംചെയ്ത് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനംചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാണ് ബന്ദ്.  അതേദിവസം, ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ റോഡ് ഉപരോധത്തിനും കര്‍ഷകസംഘടനകള്‍ ആഹ്വാനംചെയ്തിട്ടുണ്ട്. ആംബുലന്‍സുകള്‍, പത്രവിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ എന്നിവയെ ബന്ദില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്. കഴിഞ്ഞ ഡിസംബറിലാണ് ബന്ദിന് ആഹ്വനംചെയ്തത്. കാര്‍ഷിക, തൊഴിലുറപ്പ് ജോലികള്‍ സ്തംഭിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അടിയന്തര ആവശ്യത്തിനുള്ള സര്‍വീസുകളെ മാത്രമാണ് ഒഴിവാക്കിയത്. താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിച്ചത്. കര്‍ഷക പെന്‍ഷന്‍, ഒ.പി.എസ്, കാര്‍ഷിക നിയമഭേദഗതി എന്നിവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.  അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയ; കാര്‍ കയറിയിറങ്ങി പരിക്കേറ്റ മൂര്‍ഖന് പുതുജന്മം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!