റഷ്യ അര്‍ബുദ വാക്സിൻ വികസിപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് പുടിൻ

റഷ്യ അര്‍ബുദ വാക്സിൻ വികസിപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് പുടിൻ വൈകാതെ വാക്സിൻ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുമെന്നും പുടിൻ പറഞ്ഞു. മോസ്കോയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. അർബുദത്തിനുള്ള വാക്സിൻ നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് റഷ്യ. വൈകാതെ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏതുതരം അർബുദത്തിനാണ് റഷ്യയുടെ വാക്സിൻ ഉപയോഗിക്കാൻ സാധിക്കുകയെന്ന് പുടിൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിരവധി രാജ്യങ്ങള്‍ അർബുദത്തിനുള്ള വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വർഷം യു.കെ സർക്കാർ ജർമ്മൻ കമ്ബനിയായ ബയോടെക്കുകമായി ചേർന്ന് അർബുദ വാക്സിൻ വികസിപ്പിക്കാൻ കരാർ ഒപ്പിട്ടിരുന്നു. 2030ഓടെ 10,000 രോഗികളെ വാക്സിൻ ഉപയോഗിച്ച് ചികിത്സിക്കാനാണ് യു.കെ ലക്ഷ്യമിടുന്നത്.ഫാർമസ്യൂട്ടിക്കല്‍ കമ്ബനികളായ മൊഡേണയും മെർക്ക് ആൻഡ് കോയും അർബുദ വാക്സിൻ വികസിപ്പിക്കാനുള്ള പരീക്ഷണത്തിലാണ്. നേരത്തെ കോവിഡിനുള്ള വാക്സിനും റഷ്യ വികസിപ്പിച്ചിരുന്നു. സ്ഫുട്നിക് എന്ന പേരിലായിരുന്നു റഷ്യ വാക്സിൻ നിർമിച്ചത്. വാക്സിൻ നിരവധി രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു.