KSDLIVENEWS

Real news for everyone

ദുബൈ റമദാൻ സൂഖിന് നാളെ തുടക്കം; അഗതികളെ സഹായിക്കാൻ 16 കോടിയുടെ റമദാൻ കാമ്പയിൻ

SHARE THIS ON

ദുബൈ: റമദാനെ വരവേല്‍ക്കാൻ യു.എ.ഇ ഒരുങ്ങുന്നു. ദുബൈയില്‍ റമദാൻ സൂഖിന് നാളെ തുടക്കമാകും. ദേര പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റിലാണ് ദുബൈ മുനിസിപ്പാലിറ്റി റമദാൻ സൂഖ് ആരംഭിക്കുക.

ബൈ: റമദാനെ വരവേല്‍ക്കാൻ യു.എ.ഇ ഒരുങ്ങുന്നു. ദുബൈയില്‍ റമദാൻ സൂഖിന് നാളെ തുടക്കമാകും. ദേര പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റിലാണ് ദുബൈ മുനിസിപ്പാലിറ്റി റമദാൻ സൂഖ് ആരംഭിക്കുക.

പരമ്ബരാഗത രീതിയില്‍ പ്രവർത്തിക്കുന്ന ഈ സൂഖ് മാർച്ച്‌ ഒമ്ബത് വരെ രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെ സൂഖ് സജീവമായിരിക്കും.

അതേസമയം, ലോകമെമ്ബാടുമുള്ള അഗതികളെ സഹായിക്കാൻ 16 കോടി ദിർഹം സമാഹരിക്കാനുള്ള റമദാൻ കാമ്ബയിനും തുടങ്ങി. റമദാന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ യു.എ.ഇയിലെ ജീവകാരുണ്യ സംഘടനയായ ദാർ അല്‍ ബിറാണ് രാജ്യത്തിന് അകത്തും, പുറത്തുമുള്ള അഗതികളെ സഹായിക്കാനുള്ള റമദാൻ കാമ്ബനയിൻ ആരംഭിച്ചത്. 16 കോടി ദിർഹം സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ദർ അല്‍ ബെർ സൊസൈറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് സുഹൈല്‍ അല്‍ മുഹൈരി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

‘നന്മേച്ഛുക്കളെ മുന്നോട്ടുവരൂ’ എന്നതാണ് ഇത്തവണത്തെ റമദാൻ ക്യാമ്ബയിന്റെ സന്ദേശം. അനാഥർ, രോഗികള്‍, വിധവകള്‍, കടബാധ്യതയുള്ളവർ, പാവപ്പെട്ടവർ, ദുർബല വിഭാഗങ്ങള്‍ എന്നിവരെ സഹായിക്കുകയെന്നതാണ് ക്യാമ്ബയിന്റെ ദൗത്യം. സീസണല്‍ പദ്ധതികള്‍ ഉള്‍പ്പെടെ 16 സംരംഭങ്ങള്‍ റമദാനില്‍ നടപ്പക്കും. 23 ഏരിയകളിലായി 3,24,000 പേർക്ക് ദിവസവും ഭക്ഷണമെത്തിക്കുന്ന പദ്ധതിയാണ് സീസണല്‍ റമദാൻ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!