തായലങ്ങാടി റെയിൽവേ ഗേറ്റ് ഉടൻ തുറക്കണം: രാജ്മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട്: തായലങ്ങാടി റെയിൽവേ ഗേറ്റ് കാൽനട യാത്രക്കാർക്കായി തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതു സംബന്ധിച്ച് നാട്ടുകാർ, എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്കു നിവേദനം നൽകി. സംഭവസ്ഥലം രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.
ഒരു മാസമായി റെയിൽവേ സുരക്ഷയുടെ ഭാഗമായി നടന്നു പോകുന്ന വഴി അടച്ചിട്ടിരിക്കുകയാണ്. നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം, സ്ഥിരസമിതി അധ്യക്ഷൻ സാഹിർ ആസിഫ്, അംഗം മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സ്കരിയ കുന്നിൽ ഗഫൂർ മാളിക, നിയാസ്, അൻവർ സാദത്ത് എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.