പ്രചാരണത്തിന് ആളില്ല: പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

തൃശ്ശൂർ: ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതിൽ പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂര്‍ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി.
തെരഞ്ഞെടുപ്പ് സന്ദർശനത്തിനിടെ ആളുകൾ കുറഞ്ഞതും വോട്ടർ പട്ടികയിൽ പ്രവർത്തകരുടെ പേര് ചേർക്കാത്തതുമാണ് പ്രകോപനത്തിനിടയാക്കിയത്.
നിങ്ങൾ എനിക്ക് വോട്ട് മേടിച്ച്തരാനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നിങ്ങൾ സഹായിച്ചില്ലെങ്കിൽ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പ്രവർത്തകരോട് പറയുന്നുണ്ട്.