KSDLIVENEWS

Real news for everyone

പൗരത്വ നിയമം ഇൻഡ്യ സര്‍ക്കാര്‍ അറബിക്കടലില്‍ വലിച്ചെറിയുമെന്ന് കെ. സുധാകരൻ: ‘ശരീരത്തില്‍ ഒരുതുള്ളി രക്തമുള്ള കാലത്തോളം നടപ്പാക്കാൻ അനുവദിക്കില്ല’

SHARE THIS ON

കണ്ണൂർ: നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമം ഇൻഡ്യ മുന്നണി ഭരണത്തിൽ വരുന്നതോടെ അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മനുഷ്യനെ വേർതിരിക്കുന്ന ഈ നിയമം നടപ്പിലാക്കാൻ നമ്മുടെ ശരീരത്തിൽ ഒരുതുള്ളി രക്തമുള്ള കാലത്തോളം ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിച്ച് പരസ്പരം ശത്രുക്കളാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിര്‍ത്താനുള്ള ഹീനമായ ഫാഷിസ്റ്റ് തന്ത്രമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്നും ഈ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് അതിശക്തമായി നേരിടുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചൊവ്വാഴ്ച യു.ഡി.എഫ് സംസ്ഥാന വ്യാപകമായി മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യു.ഡി.എഫും ചെറുക്കും. നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!