മലപ്പുറത്ത് കസ്റ്റഡിയിലിരുന്നയാൾ തളർന്നുവീണു മരിച്ചു; പൊലീസ് മർദനമെന്ന് ബന്ധുക്കൾ

മേലാറ്റൂർ (മലപ്പുറം) ∙ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ചു. പന്തല്ലൂർ കടമ്പോട് തെക്കേക്കര ആലുങ്ങൽ മൊയ്തീൻകുട്ടി (36) ആണ് പാണ്ടിക്കാട് സ്റ്റേഷനിൽ തളർന്നു വീണത്. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു രാവിലെ 7ന് മരിച്ചു.
പന്തല്ലൂരിൽ വേല ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിനിടെ ഇന്നലെ വൈകിട്ട് 5നാണ് ഇയാൾ അടക്കം 7 പേരെ പൊലീസ് പിടികൂടിയത്. ഹൃദയാഘാതമുണ്ടായതായാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദനത്തെ തുടർന്നാണ് മൊയ്തീൻകുട്ടി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.