KSDLIVENEWS

Real news for everyone

17 കോടി മുസ്ലിംങ്ങള്‍ രാജ്യമില്ലാത്തവരാകും, അടിയന്തര സ്റ്റേ വേണം; സിഎഎക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച്‌ ഉവൈസി

SHARE THIS ON

ദില്ലി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച്‌ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉവൈസി സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്. സിഎഎക്കെതിരെ കേരളത്തില്‍ നിന്നുള്‍പ്പെടെ രാഷ്ട്രീയ പാർട്ടികളുള്‍ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഉവൈസിയും കോടതിയിലെത്തിയിരിക്കുന്നത്.

സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാർക്കും പൗരത്വം നല്‍കുന്നതിന് താൻ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ നിങ്ങള്‍ രാജ്യത്ത് എൻപിആറും എൻആർസിയും കൊണ്ടു വരുമ്ബോള്‍, ഇന്ത്യയിലെ 17 കോടി മുസ്ലീങ്ങളെ രാജ്യമില്ലാത്തവരാക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഉവൈസി പറഞ്ഞു. ഹൈദരാബാദിലെ ജനങ്ങള്‍ സിഎഎയ്‌ക്കെതിരെ വോട്ട് ചെയ്യുകയും ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയും ചെയ്യുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ഇസ്ലാമോഫോബിയക്ക് നിയമസാധുത നല്‍കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് സ്റ്റാലിൻ വിമർശിച്ചത്. രാജ്യത്തെ മതേതരഘടനയെ നശിപ്പിക്കാനാണ് ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്നും സി എ എ ഭരണഘടനാവിരുദ്ധമെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പ്രതിപക്ഷ വിമർശനം ശക്തമായി തുടരുമ്ബോഴും പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണ്. വിജ്‍ഞാപനത്തിന് പിന്നാലെ സി എ എ വെബ്സൈറ്റ് തുറന്ന കേന്ദ്ര സർക്കാർ ഇപ്പോള്‍ സി എ എ ആപ്പും പുറത്തിറക്കി. CAA 2019 എന്ന പേരില്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ ആപ്പ് വഴിയും ഇനി പൗരത്വത്തിനായി അപേക്ഷിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

കൊച്ചിയിലെ നിരത്തുകളില്‍ പാറിപ്പറന്ന് 500ന്റെ നോട്ടുകള്‍; പെറുക്കിയെടുത്തവർ ഇക്കാര്യം കേള്‍ക്കണം, ഉടമയുടെ വാക്കുകള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!