സ്ത്രീകളുടെ കണക്കുകൂട്ടല്‍ ശരിയായ റൂട്ടില്‍; ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനc

ഇൻഷുറൻസ് എടുക്കുന്നതില്‍ സ്ത്രീകള്‍ വളരെയധികം ശ്രദ്ധ പുലർത്തുന്നതായി പഠന റിപ്പോർട്ട്. പോളിസി ബസാർ നടത്തിയ സർവേയിലെ കണക്കുകള്‍ പ്രകാരം, മുൻ വർഷത്തെ അപേക്ഷിച്ച് 2024 സാമ്ബത്തിക വർഷത്തില്‍ ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വർധനയുണ്ടായി.ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള സ്ത്രീകളുടെ എണ്ണം 2023 നെ അപേക്ഷിച്ച് 40% വർദ്ധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കിടയില്‍ ആരോഗ്യബോധവും സാമ്ബത്തിക സ്വാതന്ത്ര്യവും വർദ്ധിക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് വിദഗ്ധർ പറയുന്നു. 25 ലക്ഷം രൂപയില്‍ കൂടുതലുള്ള കവറേജ് തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ ഗണ്യമായ വർധനയും 25 ലക്ഷത്തില്‍ താഴെയുള്ള ഇൻഷുറൻസ് തുക തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലെ കുറവും റിപ്പോർട്ട് എടുത്തുപറയുന്നു .കൂടാതെ, വ്യക്തിഗത കവറേജ് വാങ്ങുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 43% വർദ്ധനയും രേഖപ്പെടുത്തി. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്ന സാമ്ബത്തിക ബാധ്യത ഒഴിവാക്കുന്നതിന് ശ്രദ്ധ ചെലുത്തുന്നത് കാരണമാണ് ഇൻഷുറൻസ് എടുക്കുന്നതില്‍ സ്ത്രീകള്‍ കൂടുതലായി താല്പര്യം കാണിക്കുന്നതെന്ന് പോളിസി ബസാർ വ്യക്തമാക്കി. 40 വയസ്സിന് താഴെയുള്ളവർ പോളിസി വാങ്ങുന്നതിന്റെ എണ്ണത്തിലും വർദ്ധനയുണ്ട്. അതേ സമയം 51-60, 60 വയസ്സിന് മുകളിലുള്ള പോളിസി ഉടമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഗുരുതരമായ രോഗങ്ങള്‍ക്കുള്ള കവറേജും പ്രസവ ഇൻഷുറൻസും എടുക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധന രേഖപ്പെടുത്തി. കണക്കുകളനുസരിച്ച് ഫൈബ്രോയിഡുകള്‍, സ്തനാർബുദം, ഗർഭാശയ അർബുദം തുടങ്ങിയ സ്ത്രീ കേന്ദ്രീകൃത ആരോഗ്യ പ്രശ്നങ്ങളാണ് ഏറ്റവും കൂടുതലായി ക്ലെയിം ചെയ്യപ്പെടുന്നത്ത്. ചെറിയ പട്ടണങ്ങളിലെ പോളിസി ഹോള്‍ഡർമാരുടെ എണ്ണത്തിലെ വർദ്ധന , നഗരപ്രദേശങ്ങള്ക്കപ്പുറത്തേക്ക് ആരോഗ്യ ഇൻഷുറൻസ് കവറേജ് വ്യാപിക്കുന്നുവെന്നുള്ളതിന്റെ സൂചനയാണ് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.