KSDLIVENEWS

Real news for everyone

ബൈക്കിൽ ‘റീൽസഭ്യാസം’; പൂട്ടാനുറച്ച് പോലീസും MVD-യും; വാഹനങ്ങൾപിടിച്ചെടുത്തു, ലൈസൻസും റദ്ദാക്കും

SHARE THIS ON

തിരുവനന്തപുരം: ബൈക്കഭ്യാസം നടത്തി വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തവർ കുടുങ്ങി. ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി. 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നാലുപേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാനും തീരുമാനിച്ചു. 4.7 ലക്ഷം രൂപ പിഴ ഈടാക്കി. വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ‘ബൈക്ക് സ്റ്റണ്ട്’ എന്ന പേരിലുള്ള പരിശോധനയെത്തുടർന്നാണ് നടപടി. 32 ഇരുചക്രവാഹനങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. കോടതി നടപടികളും ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങൾ രൂപമാറ്റംവരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വീഡിയോ വിവിധ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ട്രാഫിക് ഐ.ജി.യുടെ കീഴിലുള്ള ട്രാഫിക് റോഡ് സുരക്ഷാ സെൽ സാമൂഹികമാധ്യമങ്ങളിൽ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!