ഇടുക്കിയിൽ ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

അടിമാലി: മാങ്കുളം ആനക്കുളത്ത് ട്രാവലർ മറിഞ്ഞ് കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ചിന്നമണ്ണൂർ സ്വദേശി ഗുണശേഖരൻ (70), അപകടത്തില്‍പ്പെട്ട ട്രാവലറില്‍ ഉണ്ടായിരുന്ന തേനി സ്വദേശികളുടെ മകൻ ധൻവിക്ക് (1), മറ്റൊരു പുരുഷൻ (45), എന്നിവരാണ് മരിച്ചത്. 12 ൽ അധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. 15-ഓളം പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് മറിയുകയായിരുന്നു. കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടം സംഭവിച്ചത്.