കൊച്ചിയിൽ യുവതിയെ നടുറോഡിൽ കഴുത്തറത്ത് കൊല്ലാൻ ശ്രമം, ഗുരുതര പരിക്ക്; ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനു (26) എന്ന യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ആർഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂനന്തായി എകെജി നഗർ റോഡിൽവെച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്നമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് സൂചന. ആർഷലിനെ പോലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഏഴ് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ഒരുവർഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ദമ്പതിമാർക്ക് ഒരു കുഞ്ഞുണ്ട്.