എടപ്പാളിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവറെ പുറത്തെടുത്തത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ

മലപ്പുറം: എടപ്പാൾ മേൽപാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തൃശ്ശൂർ ഭാഗത്തുനിന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസും എതിർദിശയിൽ നിന്നുവന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബസ് പൂർണമായും പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. അപകടം നടന്ന് രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഡ്രൈവറെ പുറത്തെടുത്തത്. ബസിൽ അധികം യാത്രക്കാർ ഉണ്ടായിരുന്നില്ല. ആർക്കുംഗുരുതര പരിക്കുകളില്ല. ക്രൈയിൻ ഉപയോഗിച്ച്ബസ് കെട്ടിവലിച്ചായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.