KSDLIVENEWS

Real news for everyone

ദുബായിലെ പ്രളയം മനുഷ്യനിർമിതമെന്ന് പറഞ്ഞതായി വ്യാജ പോസ്റ്റ്; ഡിജിപിക്ക് പരാതി നൽകി വി.ഡി.സതീശൻ

SHARE THIS ON

തിരുവനന്തപുരം: ‘ദുബായില്‍ ഉണ്ടായ പ്രളയം മനുഷ്യനിര്‍മിത ദുരന്തമെന്നു കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍’- എന്ന തലക്കെട്ടില്‍ സമൂഹ മാധ്യമത്തിലെ നുണ പ്രചാരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് പരാതി നല്‍കി

കേരളത്തിലെ പ്രളയം സംബന്ധിച്ച ഓണ്‍ലൈന്‍ വാര്‍ത്ത എഡിറ്റ് ചെയ്താണ് നെല്യൂ@n311yu എന്ന X (Twitter) അക്കൗണ്ടില്‍ നിന്നും വ്യാജ നിര്‍മിതി പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!