ഇസ്രായേല്‍ ക്രൂരത വെളിപ്പെടുത്തി അല്‍ നസര്‍ ആശുപത്രിയിലെ കുഴിമാടം; സ്ത്രീകളുടെതും കുട്ടികളുടെതുമടക്കം 150- ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഗസസിറ്റി: ഗസ്സയിലെ അല്‍ നസ്സർ ആശുപത്രി പരിസരത്തെ കുഴിമാടത്തില്‍ നിന്ന് 150- ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
കണ്ടെത്തിയവരിലേറെയും സ്ത്രീകളുടെതും കുട്ടികളുടെതും മൃതദേഹങ്ങള്‍. ഇസ്രായേല്‍ സൈന്യം പിൻവാങ്ങിയ ഗസ്സയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടായിരം പേരെ കാണാനില്ലെന്നാണ് വിവരം.
അല്‍ നസർ മെഡിക്കല്‍ കോംപ്ലക്സിലെ കൂട്ടക്കുഴിമാടത്തില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം അടക്കം ചെയ്ത 50 ലധികം ഇരകളുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ മാത്രം രക്ഷാപ്രവർത്തകരും മെഡിക്കല്‍ സംഘങ്ങളും കണ്ടെത്തിയത്.
അല്‍ ശിഫ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞദിവസം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടേതുമുള്‍പ്പടെ നാനൂറിലേറെ മൃതദേഹം കണ്ടെടുത്തിരുന്നു. ഗസ്സ സിവില്‍ ഡിഫൻസ് വിഭാഗമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
കുട്ടികളടുതേടക്കം വിവിധ പ്രായത്തിലുമുള്ള വ്യക്തികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആശുപത്രി സമുച്ചയത്തില്‍ നടത്തിയ ചികിത്സയില്‍ കഴിഞ്ഞിരുന്നവരെയടക്കം റെയ്ഡിനിടെ ഇസ്രായേല്‍ സേന കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബുള്‍ഡോസർ ഉപയോഗിച്ച് കുഴിച്ചിടുകയായിരുന്നുവെന്ന് ഫലസ്തീനിയൻ സന്നദ്ധസേനകള്‍ വെളിപ്പെടുത്തി.

