അഞ്ചുമണിക്കൂറിൽ സംസ്ഥാനത്ത് 33.40% പോളിങ്; ആറ്റിങ്ങലിലും ആലപ്പുഴയിലും പാലക്കാടും പോളിങ് 35% കടന്നു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 33.40% പോളിങ്. രാവിലെ ഏഴുമുതല്‍ സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പലരും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചതോടെ പല ബൂത്തുകളിലും തിരക്ക് കൂടി. ഉച്ചയോടെ പോളിങ് അല്പം മന്ദഗതിയിലാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉച്
ചയ്ക്ക് 12.15 വരെയുള്ള കണക്കുപ്രകാരം ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(35.15). ആലപ്പുഴയില്‍ 35.13 ശതമാനവും പാലക്കാട് 35.10 ശതമാനവും പോളിങ് നടന്നു. ഇതുവരെയുള്ള കണക്കുകള്‍പ്രകാരം പൊന്നാനി മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. 29.66 ശതമാനം