KSDLIVENEWS

Real news for everyone

ഇടത് അനുകൂല പ്രചാരണം; നേതൃത്വത്തിന്റെ പ്രസ്താവനയ്ക്ക് ശേഷവും വിരുദ്ധ പ്രവർത്തനം നടത്തിയവർ സമസ്തക്കാരല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ

SHARE THIS ON

കോഴിക്കോട്: ഒരു വിഭാഗം സമസ്ത പ്രവർത്തകർ ഇടതുപക്ഷത്തിന് അനുകൂലായി രാഷ്ട്രീയ പ്രചാരണം നടത്തിയ സംഭവത്തില്‍ സംഘടനാ പരിശോധനയുണ്ടാകുമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മീഡിയവണിനോട് പറഞ്ഞു. നേതൃത്വത്തിന്റെ പ്രസ്താവനയ്ക്ക് ശേഷവും വിരുദ്ധ പ്രവർത്തനം നടത്തിയവർ സമസ്തക്കാരല്ല. സമസ്ത ചമഞ്ഞ ലീഗ് വിരുദ്ധരാണ്. ഇവരുടെ പ്രവർത്തനം പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി എം.പി. അബ്ദുസമദ് സമദാനിയുടെ വിജയത്തെ ബാധിക്കില്ല. സമസ്ത ലീഗ് തർക്കം നേതാക്കൾ ഇടപെട്ട് പരിഹരിക്കുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!