KSDLIVENEWS

Real news for everyone

നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസ് മെയ് അഞ്ച് മുതല്‍

SHARE THIS ON

നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്. ഗരുഡ പ്രീമിയം എന്ന പേരില്‍ മെയ് 5 മുതല്‍ സർവീസ് തുടങ്ങും. കോഴിക്കോട് -ബാംഗ്ലൂർ റൂട്ടിലാണ് ബസിന്റെ സർവീസ്.

എല്ലാ ദിവസവും സർവീസ് നിശ്ചയിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് വെളുപ്പിനെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന രീതിയിലാണ് സർവീസ്. ബെംഗളൂരുവില്‍ നിന്ന് ഉച്ചക്ക് 2.30 ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കല്‍പ്പറ്റ, സുല്‍ത്താൻ ബത്തേരി, മൈസൂർ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ടിക്കറ്റ് നിരക്ക് 1171 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!