KSDLIVENEWS

Real news for everyone

മുന്നറിയിപ്പില്ലാതെ കൂട്ടമായി ലീവ്; കെ‌എസ്‌ആര്‍ടിസിക്ക് നഷ്ടം ലക്ഷങ്ങള്‍; 14 ജീവനക്കാര്‍ക്കെതിരെ നടപടി

SHARE THIS ON

തിരുവന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 14 കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.

കെ എസ് ആർ ടി സി പത്തനാപുരം യൂണിറ്റില്‍ 2024 ഏപ്രില്‍ 29, 30 തീയതികളില്‍ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിര വിഭാഗം ഡ്രൈവർമാരെ സ്ഥലം മാറ്റുകയും നാല് ബദല്‍ വിഭാഗം ഡ്രൈവർമാരെ സർവീസില്‍ നിന്ന് മാറ്റിനിർത്തുകയും ചെയ്തു.

യാതൊരു മുന്നറിയപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുത്തതിനാല്‍ പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകള്‍ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇത് കെ എസ് ആർ ടി സി സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടും കെ എസ് ആർ ടി സിക്ക് ‍1,88,665 രൂപയുടെ സാമ്ബത്തിക നഷ്ടവും ഉണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് ആണ് ജീവനക്കാർക്കെതിരെ അച്ചടക്ക നടിപടി സ്വീകരിച്ചത്. എന്ന് കെ എസ് ആർ ടി സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ അറിയിച്ചു.

കെ എസ് ആർ ടി സി സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണുള്ളത്. ഇത്തരത്തില്‍ അപ്രതീക്ഷിതമായി സർവീസുകള്‍ റദ്ദ് ചെയ്യുന്നത് കെ എസ് ആർ ടി സിയിലെ സ്ഥിരം യാത്രക്കാരെ മറ്റ് യാത്ര മാർഗങ്ങള്‍ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികള്‍ ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരത്താർക്കെതിരെ ശക്തമായ നടപടികള്‍ തുടർന്നും ഉണ്ടാകും എന്നും ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ വ്യക്തമാക്കി.

അതേ സമയം കഴിഞ്ഞ മാസം മദ്യപിച്ച്‌ എത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിവനും 100 കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ കെ എസ് ആർ ടി സി വിജിലന്റ്സ് സ്പെഷ്യല്‍ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗാമിന്റെ ഭാഗാമായാണ് നടപടി. കെ എസ് ആർ ടി സിയുടെ 60 യൂണിറ്റുകളിലായിരുന്ന പരിശോധന നടത്തിയത്.

സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിള്‍ സൂപ്പർവൈസർ, ഒരു സെക്യൂരിറ്റി സർജന്റ് , 9 സ്ഥിരം മെക്കാനിക്ക്, ഒരു ബദല്‍ മെക്കാനിക്ക്., 22 സ്ഥിരം കണ്ടക്ടർമാർ, 1 കെ എസ് ആർ ടി സി സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദല്‍ ഡ്രൈവർമാർ അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരെയാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!