വയസൻ പടയെന്ന പേര് ചെന്നൈ മാറ്റും ; 2021 സീസണിന് മുൻപ് വെട്ടിനിരത്തൽ ; ഒഴിവാക്കാൻ സാധ്യതയുള്ളവർ ഇവർ

ദുബായ്: ഐപിഎല്‍ 13ാം സീസണില്‍ നേരിട്ട തിരിച്ചടികളുടെ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നിര്‍ണായക മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2021 സീസണിന് മുന്‍പായി പല പ്രമുഖ കളിക്കാരേയും ചെന്നൈ ഒഴിവാക്കിയേക്കുമെന്നാണ് സൂചനകള്‍.
2018ലും 2019ലും വയസന് പട എന്ന വിമര്‍ശനം നേരിട്ടിട്ടും മികവ് കാണിക്കാന്‍ ധോനിക്ക് കീഴില്‍ ചെന്നൈക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ 2020ലേക്ക് എത്തിയപ്പോള്‍ അതിനായില്ല. ടീമിന്റെ ഇപ്പോഴത്തെ പ്രകടനത്തില്‍ സിഎസ്കെ മാനേജ്മെന്റ് അതൃപ്തി വ്യക്തമാക്കിയതായാണ് ഇന്‍സൈഡ് സ്പോര്‍ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
യുവ താരങ്ങളില്‍ മുതല്‍ മുടക്കി 2021 സീസണിലേക്കായി ടീമിനെ ഉടച്ചു വാര്‍ക്കാനാണ് ചെന്നൈ മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.

