KSDLIVENEWS

Real news for everyone

ദുരന്തത്തെ മാടിവിളിച്ച് അധികൃതർ; കൊറ്റുമ്പ-മഞ്ഞംപാറ തൂക്കുപാലം അപകടാവസ്ഥയിൽ; നാട്ടുകാരുടെ പ്രതിഷേധം ശക്തം

SHARE THIS ON

കറഡുക്ക ദേലoപാടി എന്നീ പഞ്ചായത്തുകളുടെ അതിർത്തി നിശ്ചയിക്കുന്ന മനോഹരമായ പുഴയാണ് പഴശ്ശിനി പുഴ.
കരുടുക്ക പഞ്ചായത്തിലെ മഞ്ഞംപാറ എന്ന പ്രതേശത്തെയും ദേലംപാടി പഞ്ചായത്തിലെ ബന്ധിപ്പിക്കുന്ന തുകുപാലം വളരെ ദയനീയ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. രണ്ട് പഞ്ചായത്തുകളെ സമ്മന്തിച്ചെടുത്തോളം വളരെ സുപ്രദാനമേറിയ ഒരു പാലമാണിത്. നിരന്തരം ആയിരകണക്കിന് യാത്രകരാണ് ഇതിലൂടെ സഞ്ചാരിക്കുന്നത്. അതിൽ കൂടുതൽ കുട്ടികളാണ്.. മദ്രസ സ്കൂൾ എന്നിങ്ങനെ പറഞ്ഞ് നിരന്തരം കടന്ന് പോകുന്നത് പിഞ്ചുകുഞ്ഞുങ്ങൾ. മുള്ളേരിയ കാസറഗോഡ് എന്നിങ്ങനെ ബസ്സിലൂടെ ഉള്ള എത്രക്ക് ഈ പലതിലൂടെയുള്ള യത്ര അനിവാര്യമാണ്. അതുകൊണ്ട് തന്നെ പ്രായമുള്ളവർക്കും സ്ത്രീകൾക്കും വളരെ വലിയ്യ പ്രയാസം നേരിടുന്നു.
പാലത്തിന്റെ അവസ്ഥ കണ്ടാൽ ആരും അഭരന്ന് പോകും. ഓരോ പടികളും പൊട്ടിപോളിഞ്ഞ അതിമോശമായ അവസ്ഥയിലാണ്. അതിൽ തന്നെ പകുതിയും താഴെ. കൈവരി ഇല്ല. വളരെ ദയനീയം..

6 മാസങ്ങൾക്ക് മുമ്പ് ടെണ്ടർ വിളിച്ചെങ്കിലും ഒരു തരത്തിലുള്ള നിക്കങ്ങളും അവരുടെ ഭാഗത്തിൽ നിന്നും ഉണ്ടായിട്ടില്ല. അവരുടെ അനാസ്ഥ മുലം ഇല്ലാതാവുന്നത് നമ്മുടെ ഓരോരുത്തരുടെയും മക്കളോ സഹോരങ്ങളോ സഹോദരികളോ രക്ഷിതാക്കളൊ ആയിരിക്കും. പാലത്തിന്റെ അവസ്ഥ ദിവസേന ദുരന്തം മാടി വിളിക്കുകയാണ്‌. മഴക്കാലം ആണ് കടന്ന് വരുന്നത്. അതിന് മുൻപായി ഏതെങ്കിലും തരത്തിലുള്ള പ്രതിവിധി അധികൃതരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായില്ല എങ്കിൽ നാട് കാണാൻ പോകുന്നത് ഒരു വലിയ്യ ദുരന്തം വർത്താനം ആയിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!