സഞ്ചാരികൾക്കായി വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് ;
ലോകത്തെ ഏറ്റവും വലിയ ജലധാര ഇന്ന് പാം ജുമൈറയില്‍ തുറക്കും.
ദുബായ് : സഞ്ചാരികള്‍ക്കായി വിസ്മയങ്ങള്‍ ഒരോന്നായി തുറന്ന് ദുബായ്. ലോകത്തെ ഏറ്റവും വലിയ ജലധാര ഇന്ന് പാം ജുമൈറയില്‍ തുറക്കും.
നക്കീല്‍ മാളിന്റെ ദ് പോയിന്റെയ്ക്ക് സമീപമാണ് വിവിധ നിറത്തിലുള്ള ജലധാര.
കടല്‍ ജലത്തില്‍ തയാറാക്കിയിരിക്കുന്ന ദുബായിലെ ഏക ബഹുവര്‍ണ ജലാധാരയാണിത്. 105 മീറ്റര്‍ ഉയരത്തില്‍ ജലം ചീറ്റും. 3000 എല്‍ഇഡി ലൈറ്റുകള്‍ വര്‍ണവിസ്മയം തീര്‍ക്കും.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
ഇന്നു വൈകിട്ട് 4ന് സംഗീത-നൃത്ത പരിപാടികളും വെടിക്കെട്ടും ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും.ഇതിനൊപ്പം 25ന് ഗ്ലോബല്‍ വില്ലേജും വിസ്മയച്ചെപ്പ് തുറക്കും. കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച് ഇവിടെ സാനിറ്റൈസര്‍ കിയോസ്കുകളും സ്പര്‍ശന രഹിത ടിക്കറ്റ് വിതരണ സംവിധാനങ്ങളും തയാറായിക്കഴിഞ്ഞു.
പുതിയ മൊബൈല്‍ ആപ്പുകളും ഒരുക്കുന്നുണ്ട്. കാത്തിരിപ്പിനൊടുവില്‍ ദുബായ് സഫാരി പാര്‍ക്കും തുറന്നു.
അടുത്ത വര്‍ഷം ഏപ്രില്‍ അവസാനം വരെ പ്രവര്‍ത്തിക്കുന്ന ഹത്തവാദി ഹബും ഹത്ത റിസോര്‍ട്ടുകളും ദുബായ് നാഷനല്‍ പാര്‍ക്കില്‍ തുറന്നു.
സാഹസികത ഇഷ്ടമുള്ളവര്‍ക്ക് മലകയറ്റം ഉള്‍പ്പെടെയുള്ളവ ഇവിടെയുണ്ട്.
27 വ്യത്യസ്ത തരം റൈഡുകളുമായി ദുബായ് പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്സും തുറന്നു. ഒന്നെടുത്താല്‍ ഒരു ടിക്കറ്റ് ഫ്രീ ലഭിക്കാനുള്ള അവസരം 31 വരെയുണ്ട്.