ആഘോഷങ്ങള്‍ക്കൊരുങ്ങി അംബാനി കുടുംബം; അനന്ത് അംബാനിയുടെ വിവാഹം ജൂലായ് 12ന്; ക്ഷണക്കത്ത് പുറത്ത്

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെ വിവാഹം ജൂലായ് 12ന്. എൻകോർ ഹെല്‍ത്ത് കെയർ ഉടമകളായ വിരേൻ മർച്ചന്റ് – ഷൈല മർച്ചന്റ് ദമ്ബതികളുടെ മകളായ രാധിക മർച്ചന്റ് ആണ് വധു.
മുംബയിലെ ജിയോ കണ്‍വെൻഷൻ സെന്ററില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്.
ചടങ്ങിലേക്ക് അതിഥികളെ ക്ഷണിച്ചുതുടങ്ങി. ചുവപ്പും സ്വർണക്കളറോടും കൂടിയ ക്ഷണക്കത്തും പുറത്തുവന്നിട്ടുണ്ട്. ജൂലായ് 12,13,14 തീയതികളില്‍ നടക്കുന്ന ചടങ്ങിനെക്കുറിച്ചും ക്ഷണക്കത്തില്‍ പറയുന്നുണ്ട്. ഓരോ ദിവസത്തെയും ഡ്രസ് കോഡും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ട്രഡീഷണല്‍ ഇന്ത്യൻ വസ്ത്രങ്ങളാണ് വിവാഹ ദിനത്തില്‍ അതിഥികള്‍ ധരിക്കേണ്ടത്. പതിമൂന്നാം തീയതി ‘ശുഭ് ആശിർവാദ്’ ചടങ്ങാണ് നടക്കുന്നത്. അന്ന് ഇന്ത്യൻ ഫോർമല്‍ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. പതിനാലാം തീയതിയാണ് റിസപ്ഷൻ. അന്ന് ‘ഇന്ത്യൻ ചിക്’ ആണ് ധരിക്കേണ്ടത്.

ആഘോഷങ്ങളില്‍ പങ്കെടുക്കാൻ ലോകത്തിലെ മുൻനിര വ്യവസായികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളുമടക്കം എത്തിയേക്കും. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം നേരത്തെ ഗുജറാത്തിലെ ജാംനഗറില്‍ നടന്നിരുന്നു. അന്ന് ജാംനഗറില്‍ നാട്ടുകാരായ 51,000 പേർക്ക് അത്താഴം നല്‍കിയിരുന്നു. 2500ല്‍പ്പരം വിഭവങ്ങള്‍ നൂറിലേറെ ഷെഫുകള്‍ ചേർന്നാണ് തയ്യാറാക്കിയത്. കൂടാതെ പോപ് ഗായിക റിഹാന്നയുടെ സംഗീത വിരുന്നും നടന്നിരുന്നു.
മാർക് സക്കർബർഗ്, ബില്‍ ഗേറ്റ്സ്, ഗൗതം അദാനി, കുമാർ മംഗളം ബിർള, ആനന്ദ് മഹേന്ദ്ര, ഡിസ്‌നി സി.ഇ.ഒ ബോബ് ഐഗർ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സല്‍മാൻ ഖാൻ, ക്രിക്കറ്ര് താരങ്ങളായ സച്ചിൻ ടെൻഡുല്‍ക്കർ, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ എന്നിവർ എത്തുന്നുണ്ട്. കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റുഡ്ഡ്, ഇവാങ്ക ട്രംപ് തുടങ്ങിയവരും അതിഥികളായെത്തിയിരുന്നു.
മുകേഷ് അംബാനി – നീത അംബാനി ദമ്ബതിമാരുടെ മൂന്നു മക്കളില്‍ ഇളയ
മകനാണ് അനന്ത് അംബാനി. 29 കാനായ അനന്ത് റിലയൻസ് എനർജിയുടെ ഭാഗമാണ്. റിലയൻസ് ഫൗണ്ടേഷൻ ബോർഡ് അംഗം കൂടിയാണ്.
അനന്തിനേക്കാള്‍ നാല് മാസം പ്രായക്കൂടുതലുണ്ട് രാധികയ്ക്ക്. 1995 ഏപ്രില്‍ 10 നാണ് അനന്തിന്റെ ജനനം. 1994 ഡിസംബർ 18 ആണ് രാധികയുടെ ജന്മദിനം. ഭരതനാട്യം നർത്തകി കൂടിയാണ് രാധിക.