KSDLIVENEWS

Real news for everyone

കണ്ണൂര്‍ സ്വദേശിനിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

SHARE THIS ON

അബുദാബി: കണ്ണൂര്‍ സ്വദേശിനിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന (31)യെ ആണ് കൈഞരമ്പ് മുറിഞ്ഞ് രക്തംവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മനോഗ്നയുടെ ഭര്‍ത്താവ് ലിനകിനെ കൈഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയില്‍ അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മനോഗ്നയുടെ മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!