KSDLIVENEWS

Real news for everyone

ജില്ലയിൽ 847 അധ്യാപക ഒഴിവുകൾ;523 എണ്ണം പി.എസ്.സി.യെ അറിയിച്ചു

SHARE THIS ON

പൊയിനാച്ചി : ജില്ലയിലെ സർക്കാർവിദ്യാലയങ്ങളിൽ പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി വരെ നിലവിൽ 847 അധ്യാപക ഒഴിവുകളുണ്ടെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ അറിയിച്ചു. ഇവയിൽ 523 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹയർസെക്കൻഡറി- 157, വൊക്കേഷണൽ ഹയർസെക്കൻഡറി- 78, ഹൈസ്കൂൾ- 256, പ്രൈമറി- 356 എന്നിങ്ങനെയാണ് ഒഴിവുകൾ.

സംസ്ഥാനതലത്തിൽ നിയമനം നടത്തുന്ന സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ ബാച്ച് ഷിഫിറ്റിങ് മുഖേന തസ്തികകളിൽ മാറ്റംവരുന്നതിനാൽ സ്റ്റാഫ് ഫിക്സേഷൻ നടപടി പൂർത്തിയായശേഷമേ ഒഴിവുകൾ നികത്താൻപറ്റൂ.

വി.എച്ച്.എസ്.എസുകളിൽ നോൺ വൊക്കേഷണൽ അധ്യാപകതസ്തികയിൽ 10 ഒഴിവുകളും നോൺ വൊക്കേഷണൽ അധ്യാപക ജൂനിയർ തസ്തികയിൽ 25 ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹൈസ്കൂൾവിഭാഗത്തിൽ 174 അധ്യാപക ഒഴിവുകളും പ്രൈമറിവിഭാഗത്തിൽ 314 ഒഴിവുകളും റിപ്പോർട്ട് ചെയ്തു. ഹയർസെക്കൻഡറിയിലെ ഒൻപതും വി.എച്ച്.എസ്.എസിലെ രണ്ടും ഹൈസ്കൂളിലെ 15-ഉം പ്രൈമറിയിലെ 17-ഉം അധ്യാപകർ ജില്ലയിൽനിന്ന് അന്യത്ര സേവനംചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഹയർസെക്കൻഡറി- 949, വി.എച്ച്.എസ്.എസ്.- 190, ഹൈസ്കൂൾ- 1530, പ്രൈമറി-2983 എന്നിങ്ങനെയാണ് ജില്ലയിൽ സർക്കാർ അധ്യാപകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!