KSDLIVENEWS

Real news for everyone

ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണു; 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം-

SHARE THIS ON

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്തമഴയെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. രാജ്‌കോട്ട് വിമാനത്താവളത്തിലാണ് സംഭവം. ആര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ശക്തമായ മഴയാണ് പെയ്യുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാര്‍ ഡ്രൈവറായ നാല്‍പ്പത്തഞ്ചുകാരനാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

വ്യാഴാഴ്ച മധ്യപ്രദേശിലെ ജബല്‍പുര്‍ വിമാനത്താവളത്തിന്റെയും മേല്‍ക്കൂര തകര്‍ന്നുവീണിരുന്നു. മഴവെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്നായിരുന്നു മേല്‍ക്കൂര തകര്‍ന്നത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്കായിരുന്നു മേൽക്കൂരയുടെ ഭാഗങ്ങൾ വീണതെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!