KSDLIVENEWS

Real news for everyone

മികവ് 2024ന്റെ ബ്രോഷർ ദുബായിൽ പ്രകാശനം ചെയ്തു

SHARE THIS ON

ദുബായ്: മുൻ മന്ത്രി ചേർക്കളം അബ്ദുള്ള സാഹിബിന്റെ പേരിൽ വർഷങ്ങളായി ദുബായ് മലബാർ കലാ സാംസ്കാരിക വേദി അൽ ജബീൻ ദുബായിയുടെ സഹകരണത്തോടെ നടത്തിവരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് മികവ്2024 ജൂലൈ രണ്ടാം തീയതി കുമ്പള ആരിക്കാടിയിലെ കെപി റിസോർട്ടിൽ വെച്ച് സംഘടിപ്പിക്കുകയാണ്.

പരിപാടിയുടെ ബ്രോഷർ പ്രകാശനം ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖനും അർമാനി മെഡിക്കൽ ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ ശിഹാബ് ഷാ, അൽ ജബീൻ മാനേജിംഗ് ഡയറക്ടർ ഷാഹുൽ ഹമീദ് തങ്ങൾക്ക് നൽകി പ്രകാശനം ചെയ്തു.

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്സ്ഥിരം സമിതി ചെയർമാനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്‌റഫ്‌ കർള, വ്യവസായ പ്രമുഖൻ സാഗർ ബോംബെ എന്നിവർ സംബന്ധിച്ചു.

error: Content is protected !!