KSDLIVENEWS

Real news for everyone

ടോൾപ്ലാസയിൽ ടോറസ് ലോറി പിറകോട്ടെടുത്ത് അപകടമുണ്ടാക്കിയ സംഭവം: ഡ്രൈവറുടെ ലൈസന്‍സ് മരവിപ്പിച്ചു

SHARE THIS ON



പാലിയേക്കര (തൃശ്ശൂര്‍): പാലിയേക്കര ടോള്‍പ്ലാസയില്‍ ടോറസ് ലോറി അശ്രദ്ധമായി പിറകോട്ടെടുത്ത് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മരവിപ്പിച്ചു. ലോറിഡ്രൈവര്‍ ആന്റണി തോമസിന്റെ ഡ്രൈവിങ് ലൈസന്‍സ് തൃശ്ശൂര്‍ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. മൂന്നു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.


മറ്റു യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാതെ വാഹനം പിറകോട്ടെടുത്ത് അപകടമുണ്ടാക്കിയതിനാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.


പാലക്കാട് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ മുന്നില്‍ നിര്‍ത്തിയിരുന്ന കാര്‍ ടോള്‍ കൊടുക്കുന്നതിന് കാലതാമസമുണ്ടായതിനെത്തുടര്‍ന്ന് തൊട്ടടുത്ത ട്രാക്കിലേക്ക് കടക്കാന്‍ അശ്രദ്ധമായി പിറകോട്ട് എടുക്കുകയും പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനെ ഇടിച്ച് 20 മീറ്ററോളം പിന്നിലേക്ക് നിരക്കിക്കൊണ്ടുപോകുകയുമായിരുന്നു.

സംഭവത്തില്‍ കാറുടമ തെക്കേത്തൊറവ് സ്വദേശി ചേരാമ്പറമ്പില്‍ രവീന്ദ്രന്‍ അന്നുതന്നെ പുതുക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!