KSDLIVENEWS

Real news for everyone

കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ച സ്റ്റെഫിന്റെ കുടുംബത്തിന് ധനസഹായം കൈമാറി 

SHARE THIS ON

കോട്ടയം: കുവൈത്തില്‍ ഫ്ളാറ്റില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ചത് ഉള്‍പ്പെടെയുള്ള ധനസഹായം കൈമാറി.


സഹകരണ- തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവനാണ്, സ്‌റ്റെഫിന്റെ വീട്ടിലെത്തി മാതാപിതാക്കളായ സാബു എബ്രഹാമിനും ഷേര്‍ലി സാബുവിനും ധനസഹായം കൈമാറിയത്.

സര്‍ക്കാര്‍ സഹായമായി അഞ്ച് ലക്ഷം, വ്യവസായി യൂസഫലി നല്‍കിയ അഞ്ച് ലക്ഷം, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) നല്‍കിയ രണ്ടു ലക്ഷം, വ്യവസായി രവി പിള്ള നല്‍കിയ രണ്ടു ലക്ഷം രൂപയുമാണ്‌ കൈമാറിയത്.

ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ കെ. ആര്‍. രജീഷ്, തഹസില്‍ദാര്‍ കെ.എസ്. സതീശന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ യു. രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.

error: Content is protected !!