സംസ്ഥാന ജൂനിയർ ഫുട്ബോൾ കിരീടം മലപ്പുറം സ്വന്തമാക്കി

സംസ്ഥാന ജൂനിയർ ഫുട്ബോള്‍ ചാമ്ബ്യൻഷിപ്പില്‍ മലപ്പുറം ചാമ്ബ്യൻസ്. ഇന്ന് നടന്ന ഫൈനലില്‍ മലപ്പുറം എറണാകുളത്തെ ആണ് തോല്‍പ്പിച്ചത്.
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു മലപ്പുറത്തിന്റെ വിജയം.
സെമി ഫൈനലില്‍ പാലക്കാടിനെ തോല്‍പ്പിച്ച് ആയിരുന്നു മലപ്പുറം ഫൈനലിലേക്ക് എത്തിയത്. എറണാകുളം തൃശ്ശൂരിനെ തോല്‍പ്പിച്ച് ആയിരുന്നു ഫൈനലില്‍ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കോഴിക്കോടിനെയും കൊല്ലത്തെയും മലപ്പുറം പരാജയപ്പെടുത്തിയിരുന്നു.

