രോഗിയായ വയോധികയെ പാതിവഴിയിൽ ഇറക്കിവിട്ടു; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി

മലപ്പുറം: പെരിന്തൽമണ്ണയിൽ രോഗിയായ സ്ത്രീയെ പാതി വഴിയിൽ ഇറക്കിവിട്ട ഓട്ടോറിഷ ഡ്രൈവർക്കെതിരെ മോട്ടോർവാഹനവകുപ്പിന്റെ നടപടി. പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശി രമേശന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച്ചയായിരുന്നു രോഗിയെ പാതി വഴിയിൽ ഇറക്കി വിട്ടത്.
അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസിൽ പങ്കെടുക്കണം. മൂവായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ആശുപത്രിയിലേക്ക് പോകാനായി ഓട്ടോയിൽ കയറിയ അങ്ങാടിപുറം സ്വദേശി ശാന്തയെ ആണ് ഇറക്കിവിട്ടത്. ആർടിഒക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.