KSDLIVENEWS

Real news for everyone

മൈക്രോസോഫ്റ്റ് പ്രതിസന്ധി; പിടികൊടുക്കാതെ സർക്കാർ പ്രവർത്തനങ്ങൾ, രക്ഷിച്ചത് ഉബുണ്ടു

SHARE THIS ON

തിരുവനന്തപുരം: ലോകം മുഴുവൻ വിവിധ മേഖലകളെ ബാധിച്ച മൈക്രോസോഫ്റ്റ് കംപ്യൂട്ടർ പ്രശ്നങ്ങൾ സംസ്ഥാനത്ത് സർക്കാർപ്രവർത്തനങ്ങളെ ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്‌‌വേറായ ഉബുണ്ടു അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സർക്കാർ ഓഫീസ് ശൃംഖലയിലെ കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്നത്.
എന്നാൽ, മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റവും ക്ലൗഡും ഉപയോഗിക്കുന്ന ഐ.ടി. കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാന സർക്കാരിന്റെ ഡേറ്റാ സെന്ററും അതിൽ ഉപയോഗിക്കുന്ന സുരക്ഷാ സോഫ്റ്റ്‌വേറിനും മൈക്രോസോഫ്റ്റുമായി ബന്ധമില്ലാത്തതിനാൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്ന സർക്കാരിന്റെ ക്ലൗഡ് സംവിധാനവും മൈക്രോസോഫ്റ്റിന്റേതല്ല.

സർക്കാർഓഫീസുകളിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ സ്വതന്ത്ര സോഫ്റ്റ്‌വേർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. അതിനാൽ ഇ-ഓഫീസ് സംവിധാനങ്ങൾക്കും ഇ-ട്രഷറിക്കുമൊന്നും തടസ്സമുണ്ടായില്ല. നാമമാത്രമായി ഉപയോഗിക്കുന്ന മൈക്രോ സോഫ്റ്റ് കംപ്യൂട്ടറുകളിൽ ഭൂരിഭാഗത്തിലും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ടെക്‌നോപാർക്കിൽ പല സ്ഥാപനങ്ങളിലും വ്യാഴാഴ്ച രാത്രിമുതൽ കംപ്യൂട്ടറുകൾ പ്രവർത്തിച്ചില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രവർത്തനം നേരേയാക്കിയത്.

പ്രധാന ബാങ്കുകളുടെയും എ.ടി.എം. ശൃംഖലയുടെയും പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ടില്ല. ചില ആശുപത്രികളിൽ കംപ്യൂട്ടർ പ്രവർത്തന തടസ്സം ബുദ്ധിമുട്ടുണ്ടാക്കി.

വിദേശ വിദ്യാഭ്യാസം ഇന്ന് കേരളത്തിലെ യുവതലമുറയുടെ ഇടയിൽ ഒരു തരംഗമായി മാറുകയാണ്. മുൻകാലങ്ങളിൽ .

error: Content is protected !!