KSDLIVENEWS

Real news for everyone

ഡൽഹിയുടെ നട്ടല്ലൊടിച്ച് വരുൺ ചക്രവർത്തി
കൊൽക്കത്തയ്ക്ക് അനായാസ ജയം

SHARE THIS ON

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച ജയം. മികച്ച ഫോമിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെ 59 റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്. 195 റണ്‍സ് എന്ന കൂറ്റന്‍ ലക്‌ഷ്യം മുന്‍പില്‍ കണ്ട് ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് സ്വന്തമാക്കി ഡല്‍ഹി ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ച വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം അനായാസമാക്കിയത്. സുനില്‍ നരൈന്റെയും നിതീഷ് റാണയുടെയും മികവില്‍ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ എറിഞ്ഞൊതുക്കുകയായിരുന്നു
ഡല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും യുവതാരം റിഷഭ് പന്തും ഒഴികെ ആരും മികച്ച പ്രകടനം പുറത്തെടുത്തില്ല. ശ്രേയസ് അയ്യര്‍ 38 പന്തില്‍ 47 റണ്‍സും റിഷഭ് പന്ത് 27 റണ്‍സുമാണ് എടുത്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി വരുണ്‍ ചക്രവര്‍ത്തി 5 വിക്കറ്റും പാറ്റ് കമ്മിന്‍സ് 3 വിക്കറ്റും വീഴ്ത്തി. ജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!