കണ്ണൂര്‍ മട്ടന്നൂരില്‍ വാഹനാപകടം; പിതാവിനും അഞ്ചുവയസ്സുള്ള മകനും ദാരുണാന്ത്യം

കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലുന്നിയിലുണ്ടായ വാഹനാപകടത്തില്‍ പിതാവിനും മകനും ദാരുണാന്ത്യം. മട്ടന്നൂര്‍ പരിയാരം സ്വദേശി റിയാസ് മന്‍സിലില്‍ നവാസ്(40) മകന്‍ യാസീന്‍(5) എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ ഹസീറ, മറ്റുമക്കളായ റിസാന്‍, ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. പഴശ്ശിയിലെ വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നവാസും കുടുംബവും. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെവന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
