ഷാര്‍ജയിലെ ദെയ്തിലുണ്ടായ തീപിടിത്തത്തില്‍ ഒട്ടേറെ കടകള്‍ കത്തി നശിച്ചു; വ്യാപാരികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാൻ ഉത്തരവിട്ട് ഷാര്‍ജ ഭരണാധികാരി
ഷാർജ; ദെയ്തിലുണ്ടായ തീപിടിത്തത്തില്‍ ഒട്ടേറെ കടകള്‍ കത്തി നശിച്ചു. നാശനഷ്ടം ഉണ്ടായ വ്യാപാരികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കാനും മാർക്കറ്റ് പുനർനിർമാക്കാനും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസ്മി ഉത്തരവിട്ടു.
പുലർച്ചെ മൂന്നേകാലോടെയാണ് ദെയ്ദിലെ പരമ്ബരാഗത എമറാത്തി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഷെരിയ മാർക്കറ്റില്‍ തീപിടിത്തമുണ്ടായത്. നിരവധി കടകള്‍ പൂർണമായും കത്തി നശിച്ചു. ആളപായമില്ല. പൊലീസും സിവില്‍ ഡിഫൻസും എത്തിയാണ് തീ അണച്ചത്. ഈന്തപ്പനയുടെ പട്ടയും മരവും ഉപയോഗിച്ച് പരമ്ബരാഗത രീതിയില്‍ നിർമിച്ച പതിനാറ് ഷോപ്പുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വരികയാണെന്നും സിവില്‍ ഡിഫൻസ് വക്താവ് അറിയിച്ചു. അതേസമയം കടകള്‍ കത്തിനശിച്ചവർക്ക് മൂന്ന് ദിവസത്തിനുള്ളില്‍ പകരം സംവിധാനം ഉണ്ടാക്കി നല്‍കണമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസ്മി ഉത്തരവിട്ടു.
നാഷനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ഉടൻ നല്‍കാനും അദ്ദേഹം നിർദേശിച്ചു. കത്തിനശിച്ച മാർക്കറ്റിന്റെ സ്ഥാനത്ത് അറുപത് കടകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടം നിർമിക്കാനും ധാരണയായി. നാശനഷ്ടം സംഭവിച്ചവർക്ക് പുതിയ മാർക്കറ്റില്‍ കട അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.