കണ്ണീരോടെ കളം വിട്ട് ഖബീബ്
ഖബീബിനെ തോൽപ്പിക്കാൻ ആരുമില്ല , ചാമ്പ്യനായതിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപനം

അബുദാബി: ലൈറ്റ് വൈറ്റ് യു എഫ് സി ചാമ്ബ്യനായ ഖബീബ് നുര്മഗൊമെദവ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ന് അബുദാബിയില്‍ നടന്ന ഫൈറ്റില്‍ താല്‍ക്കാലിക ചാമ്ബ്യനായിരുന്ന ജസ്റ്റിന് ഗേജിയെ തോല്‍പ്പിച്ച് ചാമ്ബ്യന്‍ പട്ടം നിലനിര്‍ത്തിയതിന് ശേഷമാണ് ഖബീബ് താന്‍ വിരമിക്കുകയാണ് എന്ന് പ്രഖ്യാപിച്ചത്.
ഖബീബിന്റെ പിതാവ് അബ്ദുല്മനാപ് അടുത്തിടെ കോവിഡ് രോഗ ബാധിതനാവുകയും അതിനു പിന്നാലെ മരിക്കുകയും ചെയ്തിരുന്നു.
പിതാവ് തന്നെ ആയിരുന്നു ഖബീബിന്റെ പരിശീലകനും ഉപദേശകനും എല്ലാം. പിതാവില്ലാതെ മത്സരങ്ങള്‍ക്ക് എത്താന്‍ തനിക്ക് ആവില്ല എന്നും തന്റെ മാതാവിന് ഇതാകും തന്റെ അവസാനത്തെ മത്സരം എന്ന് വാക്ക് കൊടുത്താണ് താന്‍ വന്നത് എന്നും ഖബീബ് പറഞ്ഞു. ഇന്ന വിജയിച്ച ശേഷം കണ്ണീരുമായാണ് ഖബീബ് കളം വിട്ടത്. ഇന്ന് ജസ്റ്റിനെ രണ്ടാം റൗണ്ടില്‍ ട്രിയാങ്കില്‍ ചോക് സബ്മിഷനിലൂടെ ആണ് ഖബീബ് വീഴ്ത്തിയത്. ഈ വിജയത്തോടെ 29-0 എന്ന റെക്കോര്‍ഡുമായാണ് ഖബീബ് കരിയര്‍ അവസാനിപ്പിക്കുന്നത്. ലോകം കണ്ട ഏറ്റവും മികച്ച ഫൈറ്റര്‍ ആയാകും റഷ്യന്‍ സ്വദേശിയായ ഖബീബ് എന്നും അറിയപ്പെടുക.