ബാവിക്കര ജി എൽ പി സ്കൂളിൽ 50-ാം വാർഷിക ആഘോഷം; 50 മരങ്ങൾ നട്ടു

ബാവിക്കര: ബാവിക്കര ജി എൽ പി സ്കൂളിൽ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി 50 മരങ്ങൾ നട്ടു പിടിപ്പിക്കുന്ന പദ്ധതി ബോവിക്കാനം എ യൂ പി സ്കൂൾ ഹെഡ്മിസ്റ്റർ ബിന്ദു ടീച്ചർ മരം നട്ടു ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഇക്ബാൽ മുണ്ടക്കാൽ അദ്ധ്യക്ഷതവഹിച്ചു. ഹെഡ്മിസ്റ്റർ രമദേവി ടീച്ചർ സ്വാഘതം പറഞ്ഞു. പി ടി എ ഭാരവാഹികളായ ബി കെ ബഷീർ. ഹരിഷൻ. മധു. ഷാഫി പള്ളിക്കാൽ. ബഷീർ പുതിയവീട്. ഷാഫി. അബ്ദുൽ കാദർ മുസ്ലിയാർ. സ്കൂൾ വികസന സമിതി അംഗങ്ങളായ അബ്ദുള്ള കുഞ്ഞി. ഹംസ.മദർ പി ടി എ പ്രസിഡന്റ് നസീമ വൈസ് പ്രസിഡന്റ് റുക്കിയ.. സ്റ്റാഫ് സെക്രട്ടറി സാജിദ. ടീച്ചർമാരായ വിമ്നാ. രേഷ്മ. മഞ്ജുള തുടങ്ങിയവർ സംബന്ധിച്ചു

