KSDLIVENEWS

Real news for everyone

നേരിട്ട് കാണുമ്പോൾ ദേശീയദുരന്തമായി പ്രഖ്യാപിക്കും’: വയനാട്ടിലെത്തുന്ന മോദിക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

SHARE THIS ON

ന്യൂഡൽഹി: വയനാട്ടിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് രാഹുലിന്റെ നന്ദി. ‘‘ഭയാനകമായ ദുരന്തം നേരിട്ടറിയാൻ വയനാട് സന്ദർശിക്കുന്നതിനു നന്ദി മോദിജി. ഇതൊരു നല്ല തീരുമാനമാണ്. നാശത്തിന്റെ വ്യാപ്തി നേരിട്ട് കാണുമ്പോൾ പ്രധാനമന്ത്രി അതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’’ – രാഹുൽ എക്സിൽ കുറിച്ചു.


ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുകയെന്നാണ് വിവരം. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തും. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. ഇതിനുശേഷം അവലോകന യോഗവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!