KSDLIVENEWS

Real news for everyone

വിദ്യാനഗർ ഗവ. കോളജിനു സമീപം മേൽപാലം പണിതുടങ്ങി

SHARE THIS ON

കാസർകോട്: വിദ്യാനഗർ ഗവ.കോളജിനു സമീപം ദേശീയപാതയിൽ കാൽനട മേൽപാലം നിർമാണം തുടങ്ങി. നേരത്തെ കോളജ് ഭാഗത്തെ മരങ്ങൾ നീക്കം ചെയ്യാത്തത് കാരണം നിർമാണം അനിശ്ചിതമായി വൈകുകയായിരുന്നു. സർവീസ് റോഡിൽ നിന്നു മറുവശം സർവീസ് റോഡിലേക്ക് കടന്നു പോകുന്നതിനു 45 മീറ്റർ നീളത്തിലും 5.50 മീറ്റർ ഉയരത്തിലും 2.20 മീറ്റർ വീതിയിലുമാണ് നിർമാണം. സ്റ്റീൽ ഫാബ്രിക്കേഷനിലാണ് നിർമിതി. 1.70 മീറ്റർ ആണ് ചവിട്ടുപടി നീളം.

ഇരു ഭാഗത്തു നിന്നുമായി ഒരേ സമയം 70 പേർക്കു വീതം മേൽപാലം കയറുകയും ഇറങ്ങുകയും ചെയ്യാം.  പ്രധാനമായും ഗവ.കോളജിലെ വിദ്യാർഥികളുടെ സൗകര്യാർഥമാണ് ഇത് സ്ഥാപിക്കുന്നത്. റോഡിന്റെ ഇരുകരകളിലും ഉള്ളവർക്ക് മറുവശം കടക്കാൻ ഇത് സഹായമാകും.  വിദ്യാർഥികൾക്കും മറ്റും മറുവശം കടക്കാൻ കൂടുതൽ ദൂരം യാത്ര ചെയ്ത് ചുറ്റി വരേണ്ട ദുരിതം ഇതോടെ ഒഴിയും. യാത്രക്കാരുടെ പ്രശ്നങ്ങൾ പരമാവധി പരിഹരിച്ചു ആണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് അധികൃതർ ദേശീയപാത വികസനം നടപ്പിലാക്കുന്നത്.

error: Content is protected !!