KSDLIVENEWS

Real news for everyone

പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയ്ക്കിത് രണ്ടാം വിവാഹം , വധു ലണ്ടൻകാരിയായ ചിത്രകാരി

SHARE THIS ON

ഡല്‍ഹി:പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാവുന്നു. ലണ്ടന്‍ സ്വദേശിയും ചിത്രകാരിയുമായ കരോലിന്‍ ബ്രോസാര്‍സാണ് അറുപത്തഞ്ചുകാരനായ സാല്‍വെയുടെ രണ്ടാംഭാര്യ. അടുത്തയാഴ്ചയാണ് വിവാഹം.സാല്‍വെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം ജൂണിലാണ് സാല്‍വെ ആദ്യഭാര്യയുമായുളള ബന്ധം വേര്‍പെടുത്തിയത്.ഒരു കലാസന്ധ്യക്കിടെയാണ് കരോലിനും സാല്‍വെയും കണ്ടുമുട്ടിയത്. പരിചയം പ്രണയമായി വളരുകയും ഒരുമിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അറിയപ്പെടുന്ന കലാകാരിയായ കരോലിന് 18 വയസുളള ഒരു മകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!