KSDLIVENEWS

Real news for everyone

മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

SHARE THIS ON

കണ്ണൂര്‍: മുന്‍ എം.എല്‍.എ.യും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹന അപകടത്തില്‍ വാരിയെല്ലിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

സെപ്റ്റംബര്‍ നാലിന് ഉച്ചയ്ക്ക് ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപത്ത് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഒരു യോഗത്തില്‍ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം.

1987-ലെ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം കേരള നിയമസഭയിലെത്തിയത്. കാസര്‍കോട് ജില്ല രൂപവത്കരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഡി.സി.സി. പ്രസിഡന്റ് ആയിരുന്നു കുഞ്ഞിക്കണ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!