KSDLIVENEWS

Real news for everyone

അൻവറിന്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നു; മുസ്ലീം വിഭാഗത്തെ സിപിഎമ്മിന് എതിരാക്കാനാണ് ശ്രമം; ഇഎൻ മോഹൻദാസ്

SHARE THIS ON

മലപ്പുറം: പിവി അൻവറിൻ്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻ ദാസ്.

മുസ്ലീം പ്രീണനമാണ് അൻവർ നേരത്തെ ആരോപിച്ചിരുന്നതെന്ന് ഇഎൻ മോഹൻദാസ് പറഞ്ഞു. അൻവർ വലതുപക്ഷത്തിൻ്റെ തടവറയിലാണ്. തീവ്രവർഗീയ നിലപാട് ഉയർത്തി വർഗീയ ധ്രുവീകരണത്തിനാണ് അൻവർ ശ്രമിക്കുന്നത്. മുസ്ലീം വിഭാഗത്തെ സിപിഎമ്മിന് എതിരാക്കാനാണ് ശ്രമമെന്നും ഇഎൻ മോഹൻ ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലമ്ബൂർ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിന് കാരണം പിവി അൻവറാണ്. ആദ്യ അഞ്ചു കൊല്ലം സമ്ബൂർണ്ണ പരാജയമായിരുന്നു. ഇപ്പോള്‍ ജീവനക്കാരുടെ സഹായം കൊണ്ട് കുറച്ച്‌ നടക്കുന്നു. കച്ചവടത്തിനായി വിദേശ രാജ്യങ്ങളിലായത് വികസനത്തിന് വലിയ തടസമായിരുന്നു. വിരോധം തീർക്കാൻ ആർഎസ്‌എസ് ചാപ്പ കുത്തുന്നത് തരം താണ പ്രവർത്തിയാണ്. നുണ പറയാൻ മാത്രം വായ തുറക്കുന്ന ആളാണ് പിവി അൻവർ. ആരുടേയും നിസ്ക്കാരം തടഞ്ഞിട്ടില്ല. നമസ്ക്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളൂ. തൻ്റെ രാഷ്ട്രീയ പ്രവർത്തനം കച്ചവടമല്ലെന്നും പൊതുപ്രവർത്തനമാണെന്നും ഇഎൻ മോഹൻ ദാസ് പറഞ്ഞു.

തൻ്റെ രാഷ്ട്രീയ പ്രവർത്തനം കച്ചവടമല്ല. പൊതുപ്രവർത്തനമാണ്. തീവ്ര വർഗീയത കത്തിക്കുകയാണ് അൻവർ ചെയ്യുന്നത്. തീവ്രവാദ ശക്തികളുടെ തടവറയിലാണ് പിവി അൻവർ. അദ്ദേഹം കത്തിക്കുന്നത് തീവ്രവർഗീയതയുടെ പന്തമാണ്. നാട് കുട്ടിച്ചോറാക്കാനുള്ള ശ്രമത്തില്‍ നിന്ന് അദ്ദേഹം പിൻമാറണം. നാളത്തെ അൻവറിൻ്റെ സമ്മേളനത്തില്‍ ആളുണ്ടാകും. പൊതുയോഗമാണെങ്കില്‍ സ്വാഭാവികമാണ്. പാർട്ടി പ്രവർത്തകരോട് പോകണമെന്നോ പോകരുതെന്നോ നിർദ്ദേശം നല്‍കാറില്ലെന്നും ഇഎൻ മോഹൻ ദാസ് കൂട്ടിച്ചേർത്തു. സിപിഎം എംഎല്‍എ ആയിരുന്നെങ്കില്‍ രാജി ആവശ്യപ്പെട്ടേനെ.
അൻവറിൻ്റെ പാതയില്‍ കെടി ജലീല്‍ പോകുമെന്ന് കരുതുന്നില്ല. ഒക്ടോബർ രണ്ടിന് അദ്ദേഹം നിലപാട് പറയട്ടെയെന്നും ഇഎൻ മോഹൻദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!