KSDLIVENEWS

Real news for everyone

റെക്കോഡ് കുതിപ്പില്‍ സ്വര്‍ണം: പവന്റെ വില 57,000 രൂപയിലേക്ക്

SHARE THIS ON

സ്വര്‍ണ വിലയില്‍ റെക്കോഡ് വര്‍ധന. സംസ്ഥാനത്ത് പവന് 80 രൂപ കൂടി 56,960 രൂപയിലെത്തി. രണ്ടു ദിവസത്തിനിടെ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന്റെ വില 7,120 രൂപയുമായി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,302 രൂപ നിലവാരത്തിലാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 26 ശതമാനമാണ് വര്‍ധനവുണ്ടായത്.


അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 2,640 ഡോളറിന് മുകളിലാണ്. സ്വര്‍ണ വിലക്ക് ആനുപാതികമായി വെള്ളിയുടെ വിലയിലും വര്‍ധന പ്രകടമാണ്. ഭൗമരാഷ്ട്രീയ സംഘര്‍ഷം ഇതുപോലെ തുടരുകയാണെങ്കില്‍ സ്വര്‍ണ വില 2,700 ഡോളര്‍ പിന്നിട്ടേക്കാമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!