സമർപ്പണം 2K24;
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കുമ്പള: ദുബൈ മലബാർ കലാ സാംസ്കാരിക വേദി കുമ്പള പൗരാവലിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമർപ്പണം 2K24 സംഘാടക സമിതി ഓഫീസ് കുമ്പള പൊലീസ് സ്റ്റേഷൻ റോഡിലെ എം.എം കോംപ്ലക്സിൽ
കാസർകോട് ഡി.വൈ.എസ്.പി
സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
റിട്ട.അഡീഷണൽ എസ്.പി,ടി.പി രഞ്ജിത്തിനുള്ള അനുമോദനവും മാലിന്യസംസ്കരണ രംഗത്ത് വ്യത്യസ്തവും അതി നൂതനവുമായ ആശയം മലബാറിന് പരിചയപ്പെടുത്തിയ ടി.പി കുഞ്ഞബ്ദുല്ലക്ക് തുളുനാട് ശ്രേഷ്ഠ പുരസ്കാര വിതരണവും “സമർപ്പണം 2K24” എന്ന പേരിൽ
ഒക്ടോബർ19 ന് കുമ്പളയിൽ നടക്കും.
ചടങ്ങിൽ സംഘടക സമിതി ചെയർപേഴ്സൺ യു.പി താഹിറ യുസഫ് അധ്യക്ഷയായി. ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു കുമ്പള സർക്കിൽ ഇൻസ്പെക്ടർ കെ. പി വിനോദ് കുമാർ മുഖ്യാതിഥി യായി,കുമ്പള സബ് ഇൻസ്പെക്ടർ ശ്രീജേഷ്,യുസഫ് അൽ ഫലാഹ്
എ.കെആരിഫ്. ലക്ഷ്മൺപ്രഭു, ഖലീൽ മാസ്റ്റർ, ബി.എൻ മുഹമ്മദ് അലി,ഗഫൂർ ഏരിയൽ,അബ്ദുല്ല താജ്,സെഡ്.എ മൊഗ്രാൽ അൻസാർ അംഗഡിമുഗർ
ടി.എം ഷുഹൈബ്,മുഹമ്മദ് കുഞ്ഞി.ഇബ്രാഹിം ബത്തേരി, കെ.എം അസീസ്, സത്തർ മാസ്റ്റർ,ലത്തീഫ് മാസ്റ്റർ,നിസാം കൊടിയമ്മ,ഹമീദ് കോയിപ്പടി, ഹബീബ്, അഷ്റഫ് കൊയിപ്പാടി,എം.ജി മൊഗ്രാൽതുടങ്ങിയർ സംസാരിച്ചു, കെ.വി യുസഫ് നന്ദി പറഞ്ഞു