ഒമാനില്‍ ഇന്ന് 466 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു
329 പേർക്ക് രോഗമുക്തി

മസ്‌ക്കറ്റ് : ഒമാനില്‍ ചൊവ്വാഴ്ച്ച 466പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 13പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 113,820ഉം, മരണസംഖ്യ 1203ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 329 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 99,997. ആയി ഉയര്‍ന്നു. 87.8 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 49 കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ . 435 രോഗികളാണ് ചികിത്സയിലുള്ളത്. 182 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു,
യുഎഇയില്‍ ചൊവ്വാഴ്ച്ച 1,390 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.