പൊതു പ്രവർത്തനമേഖല കളിൽ തുളു നാട്ടിലെ പാവപ്പെട്ടവർക്കായി പ്രവർത്തിച്ച നേതാവായിരുന്നു എം.ബി യുസഫ്: കെ.എം അബ്ബാസ്
ദുബായ്: സാമൂഹിക, രാഷ്ട്രിയ പ്രവർത്തനങ്ങളിൽ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു എം.വി യൂസഫെന്ന് എഴുത്ത്കാരനും മാധ്യമപ്രവർത്തകനുമായ കെ.എം അബ്ബാസ് പറഞ്ഞു. തുളു നാട്ടിൽ പൊതു പ്രവർത്തനരംഗത്ത് എന്നും ജനങ്ങൾകൊപ്പം ചേർന്ന് പ്രവർത്തിച്ച പച്ചയായ മനുഷ്യ സ്‌നേഹികൂടിയാണ് എം വി യുസഫ് എന്നും കെ എം അബ്ബാസ് പറഞ്ഞു. ദുബായ് ഖിസൈസിലെ സ്പോർട്സ് സ്റ്റാർ റെസ്റ്റോറൻ്റിൽ ദുബൈയി മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറത്തുകാരനായ യൂസുഫ് അതിൻ്റെ എല്ലാ നൻമയും ഉൾക്കൊണ്ടിരുന്നു
ദുബൈയിൽ അടക്കം സാംസ്കാരിക മേഖലയിൽ മുദ്രപതിപ്പിച്ചിരുന്ന അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനകൾക്ക് അഭിമാനമായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെന്നും കെ എം അബ്ബാസ് പറഞ്ഞു. വേദി ട്രഷറർ ബഷീർ പള്ളിക്കര അധ്യക്ഷത വഹിച്ചു. ഇൻകാസ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നാക്കൻ മുഹമ്മദ് അലി ഉദ്ഘാടനം ചേയ്തു. ജനറൽ കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. അറബ് പ്രമുഖ മറിയം അൽകൂരി,സിജി സയിസി. എന്നിവർ മുഖ്യതിഥികളായിരുന്നു. ഇഖ്ബാൽ ഹത്ബൂർ, ഹൈദ്രോസി തങ്ങൾ, ഹബ്ബാസ് ഹാജി മാട്ടൂൽ,ഷാഹുൽ തങ്ങൾ,ഇബ്രാഹിം ബെരിക്കെ,മുസ്താഖ് ജബാർ ബൈദൽ , ഷബീർ കൈതക്കാട്, ഷാഫി അജ്മാൻ,അലി ഷഹാമ തുടങ്ങിയർ സംസാരിച്ചു.ശ ബീർ കിഴുർ നന്ദി പറഞ്ഞു.