KSDLIVENEWS

Real news for everyone

ഖത്തർ മന്ത്രിസഭ പുന:സംഘടിപ്പിച്ചു; വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വാണിജ്യം വകുപ്പുകൾക്ക് പുതിയ മന്ത്രിമാ‌ർ

SHARE THIS ON

  ദോഹ: ഖത്തർ മന്ത്രിസഭ പുന:സംഘടിപ്പിച്ചുകൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം-ഉന്നത വിദ്യഭ്യാസം, ഗതാഗതം, വാണിജ്യ-വ്യവസായം ഉൾപ്പെടെ സുപ്രധാന മന്ത്രാലയങ്ങളാണ് പുന:സംഘടിപ്പിച്ചത്. പുതിയ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായി നിലവിലെ അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ നിയമിച്ചു.

വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി പദവി വഹിച്ചിരുന്ന ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിനെ പുതിയ വിദ്യാഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രിയായി നിയമിച്ചു. പൊതുജനാരോഗ്യ മന്ത്രിയായിരുന്ന ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയെ മാറ്റിയാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യൂ.ഐ.എ) സി.ഇ.ഒ ആയ മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദിനെ നിയമിച്ചത്.

പുതിയ മന്ത്രിമാർ, വകുപ്പുകൾ
-ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി (ഉപപ്രധാനമന്ത്രി, പ്രതിരോധ സഹമന്ത്രി)

-ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി (സാമൂഹിക വികസന, കുടുംബകാര്യ മന്ത്രി)

-ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ (വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി)

-മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ് (പൊതുജനാരോഗ്യ മന്ത്രി)

-ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി (വാണിജ്യ, വ്യവസായ മന്ത്രി)

-ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി (ഗതാഗത മന്ത്രി)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!