അനവസരത്തിലുള്ള അദ്ധ്യാപകരുടെ സ്ഥലം മാറ്റം കുട്ടികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുന്നു. കേരള വിദ്ധ്യാഭ്യാസ മന്ത്രിക്കും ജില്ലയിലെ ഉന്നത ഉദ്ദ്യോഗസ്ഥർക്കും നീവേദനം നൽകി, അഷ്‌റഫ് കർള
കുമ്പള: അനവസരത്തിൽ ഉള്ള അദ്ധ്യാപകരുടെ സ്ഥലം മാറ്റം വിദ്ധ്യാർത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുന്നു വെന്നും കാലങ്ങൾ ആയി ഈ പ്രവണത തുടർന്ന് കൊണ്ടിരിക്കുകയാണെന്നും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഷ്‌റഫ് കർള വിദ്ധ്യാഭ്യാസ മന്ത്രിക്കും ജില്ലയിലെ ഉന്നത ഉദ്ധ്യോഗസ്ഥർക്കും നൽകിയ നിവേദനത്തിൽ ആവശ്യപെട്ടു.
മഞ്ചേശ്വരം, കുമ്പള ഉപജില്ലാ പരിധികളിലെ ഹൈസ്കൂൾ വരെയുളള സ്കൂൾ സംവിധാനവും പഠന നിലവാരവും മറ്റു മേഖലകളെ അപേക്ഷിച്ച് തീർത്തും പരിതാപകരമാണ്.
സംസ്ഥാനത്ത് 2023-24 അധ്യായനവർഷത്തിൽ നടത്തിയ എസ്. എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയർ കേവലം 17% മാത്രമാണ്.
കാസർകോട് ജില്ല ഇതിൽ പതിമൂന്നാം സ്ഥാനത്ത് നിൽക്കുന്നു. വിജയശതമാനം(14.5%).
മഞ്ചേശ്വരം, കുമ്പള ഉപജില്ലാ പരിധിയിൽ പത്ത് ശതമാനത്തിൽ കൂടുതൽ മുഴുവൻ എ പ്ലസ് നേടിയ ഒരൊറ്റ സ്കൂളുകൾ പോലും ഉൾപ്പെട്ടിട്ടില്ല എന്നാണ് മനസിലാകുന്നത്.
ജില്ലയിലെ പ്രധാന സ്കൂളുകളിലൊന്നായ ജി.എച്ച്.എസ്.എസ് കുമ്പളയിൽ മുഴുവൻ എ പ്ലസ് മൂന്ന് ശതമാനം മാത്രം. വിജയിച്ച മറ്റു കുട്ടികളുടെ മാർക്ക് അമ്പത് ശതമാനത്തിൽ താഴെയാണ്.
എൽ.പി സ്കൂളുകളിൽ 75% കുട്ടികൾക്കും എഴുത്തും വായനയും അറിയാത്തവരും.
സ്കൂളുകളുടെ ഭൗധിക സാഹചര്യവും അധ്യാപക സേവന നിലവാരത്തെ പറ്റിയും നിരീക്ഷണങ്ങൾ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം.
മതിയായ കാരണങ്ങളില്ലാതെ, അധ്യായന വർഷത്തിൻ്റെ ഇടക്ക് അധ്യാപകരെ സ്ഥലം മാറ്റുന്നത് സ്കൂൾ സംവിധാനത്തേയും, പഠന നിലവാരത്തേയും ഇത് സാരമായി ബാധിക്കുന്നു.
ആയതിനാൽ കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന തരത്തിലുള്ള അധ്യാപക സ്ഥലമാറ്റം ഒഴിവാക്കാനും, സംസ്ഥാനത്ത് തന്നെ ഏറ്റവും പഠന നിലവാരം കുറഞ്ഞ പ്രദേശങ്ങളായ കുമ്പള ,മഞ്ചേശ്വരം ഉപജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഷ്റഫ് കർള
(ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ,
കാസർകോട് ബ്ലോക് പഞ്ചായത്ത് )