വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്താമോ? കുറഞ്ഞ ചെലവിൽ ചെയ്യാം ഈ കാര്യങ്ങൾ
കാര്‍ മോഡിഫിക്കേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ അതൊക്കെ ചെലവല്ലേ എന്നു കരുതി ചെയ്യാതിരിക്കുന്നവരുണ്ട്. ചെലവേറിയ മോഡഫിക്കേഷനുകള്‍ പലതുണ്ടെങ്കിലും സാധാരണ കാര്‍ പ്രേമികള്‍ക്കും കൊക്കിലൊതുങ്ങുന്ന മോഡിഫിക്കേഷനുകളുമുണ്ട്. കൃത്യമായ ആസൂത്രണവും ആവശ്യത്തെക്കുറിച്ചുള്ള ധാരണയുമുണ്ടെങ്കില്‍ അധികം പണം ചെലവാക്കാതെ നിങ്ങള്‍ക്കും കാര്‍ മോഡിഫിക്കേഷന്‍ നടത്താം. ബജറ്റ് കാര്‍ മോഡിഫിക്കേഷന്റെ സാധ്യതകളെക്കുറിച്ചു നോക്കാം. നിയമ സാധ്യതയുള്ള മോഡിഫിക്കേഷനുകൾ മാത്രം ചെയ്യാൻ ശ്രദ്ധിക്കുമല്ലോ?
എയർ ഫിൽറ്റർ
മോഡിഫിക്കേഷനില്‍ കാറിന്റെ പുറം മോഡിയില്‍ വരുത്തുന്ന മാറ്റങ്ങളും കാറിന്റെ പെര്‍ഫോമെന്‍സില്‍ വരുത്തുന്ന മാറ്റങ്ങളുമുണ്ട്. എന്‍ജിനില്‍ മാറ്റങ്ങള്‍ വരുത്താതെ തന്നെ കാറിന്റെ പെര്‍ഫോമെന്‍സില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. അങ്ങനെ വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന ചില ഉപകരണങ്ങളില്‍ ആദ്യത്തേത് എയര്‍ ഫില്‍റ്ററാണ്. കഴുകി ഉപയോഗിക്കാവുന്ന 3000-7000 രൂപയില്‍ ലഭിക്കുന്ന എയര്‍ഫില്‍റ്ററുകള്‍ എന്‍ജിന്റെ പ്രവര്‍ത്തനവും വാഹനത്തിന്റെ പ്രകടനവും കൂടുതല്‍ ഗംഭീരമാക്കും.
എക്‌സ്‌ഹോസ്റ്റ് സിസ്റ്റം
ഒറ്റയടിക്ക് വാഹനത്തിന്റെ പ്രകടനത്തില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന മറ്റൊന്നാണ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം. ഒറ്റയടിക്ക് വാഹനത്തിന്റെ ശബ്ദം മാറ്റാന്‍ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലെ മാറ്റങ്ങള്‍ സഹായിക്കും. എന്നാൽ ഇത് എല്ലാ സംസ്ഥാനങ്ങളിലും നിയമവിധേയമല്ല. 5,000-15,000 രൂപ ചിലവിട്ടാല്‍ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തില്‍ മാറ്റം വരുത്താം.
ബ്രേക് പാഡുകൾ
സുരക്ഷയെക്കുറിച്ച് ശ്രദ്ധയുള്ളവര്‍ക്ക് ബ്രേക്ക് പാഡുകള്‍ മാറ്റിക്കൊണ്ട് വാഹനം ചവിട്ടിയാല്‍ കിട്ടുമെന്ന് കൂടുതല്‍ ഉറപ്പിക്കാം. മോശം കാലാവസ്ഥയിലും ഉയര്‍ന്ന സുരക്ഷ ഉറപ്പിക്കാന്‍ ബ്രേക്ക് പാഡുകള്‍ക്കാവും. പുതിയ ബ്രേക്ക് പാഡിനായി 2,500-10,000 രൂപ ചിലവിട്ടാല്‍ മതിയാവും.
അലോയ് വീലുകൾ
പുറം മോഡിയിലുള്ള മാറ്റമാണ് പലരും മോഡിഫിക്കേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനും നിരവധി സാധ്യതകളുണ്ട്. ഇതില്‍ ഏതു വേണമെന്ന് തിരഞ്ഞെടുക്കുന്നതും നിര്‍ണായകമാണ്. ഏറ്റവും എളുപ്പത്തില്‍ വാഹനത്തിന്റെ ലുക്ക് മാറ്റാന്‍ സഹായിക്കുക അലോയ് വീലുകളാണ്. 5,000-20,000 രൂപ വരെ ചിലവിട്ടാല്‍ ബജറ്റ് നിരക്കില്‍ അലോയ് വീലുകള്‍ വാങ്ങാനാവും.
റാപ്പിങ്
നിങ്ങളുടെ കാര്‍ അടിമുടി രൂപമാറ്റം നടത്താന്‍ റാപ്പിങ് വഴി സാധിക്കും. ഇത് പെയിന്റിങ് പോലെ സ്ഥിരം സംവിധാനമല്ലെന്നതും ഗുണമാണ്. സാധാരണ റാപ്പിങിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് ആയുസ്. 10,000 മുതല്‍ 30,000 രൂപ വരെ ചിലവിട്ടാലും റാപ്പിങ് സാധ്യമാകും. എന്നാൽ റാപ്പിങ്ങും വാഹനത്തിന്റെ നിറത്തിന്റെ ഗണത്തിൽ വരും അതുകൊണ്ട് തന്നെ ആർടിഒയിൽ നിന്ന് മുൻകൂർ അനുമതി വാഹനങ്ങിയത് ശേഷം നിയമവിധേയമായി ചെയ്യുന്നതായിരിക്കും ഉചിതം.
ലൈറ്റുകൾ
വാഹനത്തിന്റെ ലുക്ക് മാറ്റുന്ന മറ്റൊരു പ്രധാന ഭാഗം ഹെഡ്‌ലൈറ്റും ടെയില്‍ ലൈറ്റുമാണ്. കൂടുതല്‍ മികച്ച ലൈറ്റിങിന് ഇവിടെ വരുത്തുന്ന മോഡിഫിക്കേഷന്‍ സഹായിക്കാറുണ്ട്. 2,000-7,000 രൂപ വരെയൊക്കെ ചിലവിട്ടാല്‍ ലൈറ്റില്‍ മാറ്റം വരുത്താനാവും. അമിത പ്രകാശമുള്ള ലൈറ്റുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ് അതുകൊണ്ട് തന്നെ ലൈറ്റുകൾ മാറ്റുമ്പോൾ മോട്ടർവാഹന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മാറ്റാൻ ശ്രമിക്കുക.
സീറ്റ് കവർ, മൂഡ് ലൈറ്റ്
പുറത്തു മാത്രമല്ല കാറിന് അകത്തും മോഡിഫിക്കേഷന് നിരവധി സാധ്യതകളുണ്ട്. ആദ്യം പറയാനുള്ളത് സീറ്റ് കവറുകളെക്കുറിച്ചാണ്. 4,000 രൂപ മുതല്‍ സീറ്റ് കവറുകള്‍ ലഭിക്കും. സീറ്റ് കവര്‍ മാത്രമല്ല സ്റ്റിയറിങ് വീല്‍ കവറും വാഹനത്തിന്റെ സ്റ്റൈല്‍ മാറ്റും. ഒപ്പം കൂടുതല്‍ മികച്ച ഗ്രിപ്പും ലഭിക്കും. പരമാവധി 2500 രൂപക്കുള്ളില്‍ തന്നെ മികച്ച സ്റ്റിയറിങ് വീല്‍ കവറുകള്‍ ലഭിക്കും. വാഹനത്തിനുള്ളിലെ ലൈറ്റിങാണ് മറ്റൊരു സാധ്യത. ഫൂട്ട് വെല്‍ ലൈറ്റിങ്, ഡോര്‍ സ്ട്രിപ് ലൈറ്റിങ് എന്നിങ്ങനെ ആംബിയന്റ് ലൈറ്റിങിനുള്ള സാധ്യതകള്‍ പലതുണ്ട്. പരമാവധി 3,000 രൂപക്കുള്ളില്‍ ഈ ചെലവ് ഒതുക്കാനാവും.
ഇൻഫൊടെയിൻമെന്റ് സിസ്റ്റം
ഇന്ന് കാറുകള്‍ സ്മാര്‍ട്ട് ഉപകരണങ്ങള്‍കൊണ്ട് സമ്പന്നമാണ്. നിങ്ങളേയും കാറിനേയും കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ നിരവധിയുണ്ട്. ആദ്യമേ കാറിനുള്ളില്‍ ശ്രദ്ധിക്കുന്ന സ്മാര്‍ട്ട് ഉപകരണം ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ്. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയുമെല്ലാം കണക്ടു ചെയ്യാനാവുന്ന ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം 11,000 രൂപ മുതല്‍ 26,000 രൂപ വരെയുള്ള വിലയില്‍ ലഭിക്കും.