യുഎഇയില്‍ ഇന്ന് ആശ്വാസ ദിനം : കോവിഡ് സ്ഥിരീകരിച്ചവരെക്കാള്‍, രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ദ്ധന

അബുദാബി : യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരെക്കാള്‍, രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ദ്ധന. 2189പേര്‍ ബുധനാഴ്ച്ച സുഖം പ്രാപിച്ചു, ഇതോടെ രാജ്യത്ത് രോഗമുക്തരുടെ എണ്ണം 124647ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ 24മണിക്കൂറിനിടെ 1400പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു, 3മരണം ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 129024ഉം, മരണസംഖ്യ 485ഉം ആയി.നിലവില്‍ 3892പേരാണ് ചികിത്സയിലുള്ളത്. 104,673 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതോടെ , ഇതുവരെ 12.7 ദശലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു .
ഒമാനില്‍ ആശ്വാസം, കോവിഡ് മുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു.